തദ്ദേശ തിരഞ്ഞെടുപ്പ്: കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം

0

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാണ് പരിഗണിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊുവരും. കൊവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ നിലവില്‍ സൗകര്യമു്ണ്ട്. അതിന് ശേഷം കൊവിഡ് വരുന്നവര്‍ക്കാണ് വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ കൊവതിയനിര്‍ദേശം അനുസരിച്ച് പോസിറ്റീവ് ആകുന്നവര്‍ക്ക് മതിയായ സുരക്ഷാ മുന്‍കരുതല്‍സ്വീകരിച്ചുകൊണ്ട്നേരിട്ട് പോളിങ് സ്റ്റേഷനിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്താം.
ഒന്നുകില്‍ നിലവിലെ ക്യൂ അവസാനിച്ചശേഷമോ, അല്ലെങ്കില്‍ തൊട്ടടുത്ത മുറിയില്‍ സംവിധാനം ഉാക്കിയോ ഇവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാവുന്നതാണെന്നാണ് ഓര്‍ഡിനന്‍സ് ഭേദഗതിയില്‍ വ്യക്തമാക്കുന്നത്.കൊവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. പി പി ഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും വോട്ടു ചെയ്യാം. ഇതിനായി വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ പ്രത്യേക സംവിധാനം സജ്ജീകരിക്കും. ഇതു സംബന്ധിച്ച മുന്‍ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പോസ്റ്റല്‍ വോട്ടിന് വോട്ടെടുപ്പിന്റെ മൂന്നു ദിവസം മുമ്പ്് അപേക്ഷിക്കണം.

ഇതോടെ തെരഞ്ഞെടുപ്പിന്റെ അന്നോ, തലേദിവസമോ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകും. ഇത് പരിഗണിച്ചാണ് മുന്‍ ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാകും ഇത്തരത്തില്‍ പോസിറ്റീവ് ആയവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കുക.

Leave A Reply

Your email address will not be published.

error: Content is protected !!