ഇക്കഴിഞ്ഞ മെയ്മാസത്തില്‍ മുത്തങ്ങയ്ക്ക് സമീപം 11000 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്ത സംഭവത്തില്‍ തന്നെ എക്സൈസിലെ ചില ഉദ്യോഗസ്ഥര്‍ ഭീഷണി പെടുത്തുന്നുവെന്ന ആരോപണവുമായി സ്പിരിറ്റുമായി വന്ന കണ്ടെയിനര്‍ ലോറിഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി ഇബ്രാഹിം ബത്തേരിയില്‍ മാധ്യമങ്ങള്‍ക്കുമുന്നിലെത്തി. ബത്തേരി റേഞ്ച് ഓഫീസില്‍ കസ്റ്റഡിയിലുള്ള ലോറി സ്റ്റാര്‍്ട്ട് ചെയ്യുന്നതിന്നായി ഇന്ന് മീനങ്ങാടി എക്സൈസ് സ്‌ക്വാഡ് ഓഫീസില്‍ നിന്നും അനുമതി വാങ്ങി എത്തിയപ്പോള്‍ റേഞ്ച് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നാണ് ഇബ്രാഹിം ആരോപിക്കുന്നത്. മാണ്ഡ്യയില്‍ നിന്നും ലോറിയില്‍ സ്പിരിറ്റാണ് കയറ്റിയതെന്നറിഞ്ഞ താന്‍ എക്സൈസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം മുത്തങ്ങയില്‍വെച്ച് സ്‌ക്വാഡ് പിടികൂടിയതെന്നും ഇതിന്റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ തന്നോട് മോശമായി പെരുമാറുന്നുവെന്നുമാണ് ആരോപണം.
ഇക്കഴിഞ്ഞമെയിലാണ് മുത്തങ്ങയില്‍ വെച്ച് ആളില്ലാത്ത നിലയില്‍ കണ്ടെയ്മെന്റ് ലോറിയില്‍ നിന്നും സ്പിരിറ്റ് കണ്ടെടുത്തത്. സംഭവത്തില്‍ ഇപ്പോഴും എക്സൈസിലെ ചില ഉദ്യോഗസ്ഥര്‍ തന്നോട് മോശമായി പെരുമാറുന്നുവെന്ന ആരോപണവുമായാണ് ലോറി ഡ്രൈവര്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഇബ്രാഹിം മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത്. എക്സൈസ് പിടികൂടി ബത്തേരി റേഞ്ചില്‍ കസ്റ്റഡിയിലുള്ള ലോറി എല്ലാആഴ്ചയിലും എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ എത്തി സ്റ്റാര്‍ട്ട് ചെയ്ത് പോകാറുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഇത് തുടരുകയാണ്. എന്നാല്‍ ഇന്ന് അനുമതി വാങ്ങി ബത്തേരി റെയിഞ്ച് ഓഫീസിലെത്തിയപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ തന്നോട് അപമര്യദായി പെരുമാറിയെന്നും ഭീഷണിപെടുത്തുയെന്നുമാണ് ഇബ്രാഹിം ആരോപിക്കുന്നത്. ഇതിനുപുറമെ ലോറിയിലുണ്ടായിരുന്ന കയറും നഷ്ടപെട്ടുവെന്നും ഇബ്രാഹിം ആരോപിക്കുന്നു. മെയ് നാലിന് സാനിറ്റൈസര്‍ കൊണ്ടുവരാനെന്ന് അറിയിച്ച് തന്നെ മാണ്ഡ്യയിലേക്ക് ഓട്ടം വിളിച്ചതെന്നും എന്നാല്‍ വാഹനത്തില്‍ സ്പിരിറ്റ് ആണ് കയറ്റിയതെന്നും അറിഞ്ഞതോടെ വിവരം വാഹനഉടമയെയും മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെയും വയനാട് നാര്‍ക്കോട്ടിക് സി ഐയെയും അറിയിക്കുകയായിരുന്നുവെന്നും ഇ്ദ്ദേഹം പറഞ്ഞു. ഇവരുടെ നിര്‍ദേശപ്രകാരമാണ് താന്‍ വാഹനം മുത്തങ്ങയ്ക്ക് സമീപം പൊന്‍കുഴിയില്‍ നിറുത്തിയിട്ടത്. പിന്നീട് എക്സൈസ് അധികൃതര്‍ തന്നെ വീട്ടിലെത്തിച്ചതെന്നും ഇബ്രാഹിം പറയുന്നു. നിലവില്‍ കേസില്‍ മൂന്നാം പ്രതിയാണ് താനെന്നും ഇത് എക്സൈസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പകവീട്ടലാണന്നുമാണ് ഇ്ദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ വാഹനം വിട്ടുകിട്ടാനും, കേസില്‍ നിന്നും ഒഴിവാക്കാനും, ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന ഭീഷണിഅവസാനിപ്പിക്കണമെന്നുമാണ് ഇബ്രാഹിം ആവശ്യപ്പെടുന്നത്. അതേസമയം മേലദ്യോഗസ്ഥര്‍ ഓഫീസില്ലാത്തതിനാല്‍ അടുത്തദിവസം വാരാനാണ് പറഞ്ഞതെന്നും മോശമായി പെരുമാറി എന്നുപറയുന്നത് അടിസ്ഥാനരഹിതമാണന്നും റേഞ്ച് അധികൃതര്‍ വ്യക്തമാക്കി.