സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതി ഡിസംബര്‍ മാസം കമ്മീഷന്‍ ചെയ്യുന്നതോടെ അമ്ബരിപ്പിക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തിനാകും കേരളീയ സമൂഹം സാക്ഷ്യം വഹിക്കുക.52,000 സാ നീളുന്ന അതിവേഗ ഇന്റര്‍നെറ്റ് ശൃീഖല വഴി, 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും, മറ്റുള്ളവര്‍ക്ക് സബ്‌സിഡി നിരക്കിലും, വിദ്യാഭ്യാസ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും – സമഗ്രവും, സമ്ബൂര്‍ണവുമായ ഇന്റര്‍നെറ്റ് ലഭ്യത സാധ്യമാകും.
ഇന്റര്‍നെറ്റ് മൗലിക അവകാശം
ഇന്റര്‍നെറ്റിനെ പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും ഇതിന്റെ ഭാഗമായി ദരിദ്രര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഗുണനിലവാരമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് കെ-ഫോണ്‍ പദ്ധതി ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. കാരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല.