കേരളത്തിലെ കൊവിഡ് പ്രതിരോധത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം. കേരളം സന്ദര്‍ശിച്ച കേന്ദ്രസംഘം കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി പങ്കുവച്ച സ്ഥിതിവിവരങ്ങളിലാണ് പഴുതുകള്‍ സമ്പന്ധിച്ച വിശദീകരണം.കോണ്ടാക്ട് ട്രെയ്‌സിംഗില്‍ ആണ് പ്രധാന പോരായ്മ. ശുപാര്‍ശ ചെയ്യപ്പെട്ട 1:20 ന് പകരം ഉള്ളത് 1:15 ആണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. രോഗബാധ കൂടിയ 10 ജില്ലകളിലും യുക്തിസഹാജമായ വിധത്തില്‍ കോണ്ടാക്ട് ട്രെയ്‌സിംഗ് ഉണ്ടാകുന്നില്ല.
മലപ്പുറം ജില്ലയിലെ സ്ഥിതി അതീവ ആശങ്കാ ജനകമാണെന്നും കേന്ദ്ര സംഘം പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുക്കള്‍ നിശ്ചയിക്കുന്നതിലെ നടപടികളിലും യുക്തിയില്ലെന്നും , വീട് വീടാന്തരം ഉള്ള പരിശോധന വര്‍ധിപ്പിക്കണമെന്നും കേന്ദ്ര സംഘം പറഞ്ഞു.