ഊര്‍ജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപ വകയിരുത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. ജമ്മു കശ്മീരിനായി വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കും എന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
മൂന്നു വര്‍ഷത്തിനകം 100 നഗരങ്ങളെക്കൂടി പാചകവാതക വിതരണ ശൃംഖലയില്‍ എത്തിക്കും. വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, സൗരോര്‍ജ കോര്‍പ്പറേഷനായി 1,000 കോടി രൂപയും പുനരുപയുക്ത ഊര്‍ജ വികസന ഏജന്‍സിക്കായി 1,500 കോടിയും ബജറ്റില്‍ മന്ത്രി വകയിരുത്തി.