മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8166 പേര്‍ക്കെതിരെ

0

സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8166 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 24 കേസുകളും രജിസ്റ്റര്‍ ചെയ്തു. 62 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ മൂന്ന്, കോട്ടയം അഞ്ച്, എറണാകുളം റൂറല്‍ നാല്, മലപ്പുറം ഒന്ന്, വയനാട് രണ്ട്, കണ്ണൂര്‍ ഒന്ന്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം സിറ്റി 21, തിരുവനന്തപുരം റൂറല്‍ ആറ്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, കോട്ടയം 22, മലപ്പുറം നാല്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1325 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 512 പേരാണ്. 53 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

 
  • തിരുവനന്തപുരം സിറ്റി – 167, 59, 9
  • തിരുവനന്തപുരം റൂറല്‍ – 260, 194, 8
  • കൊല്ലം സിറ്റി – 217, 21, 19
  • കൊല്ലം റൂറല്‍ – 468, 0, 0
  • പത്തനംതിട്ട – 27, 28, 1
  • ആലപ്പുഴ- 30, 20, 1
  • കോട്ടയം – 11, 9, 0
  • ഇടുക്കി – 10, 3, 1
  • എറണാകുളം സിറ്റി – 7, 3, 0
  • എറണാകുളം റൂറല്‍ – 8, 0, 0
  • തൃശൂര്‍ സിറ്റി – 21, 21, 5
  • തൃശൂര്‍ റൂറല്‍ – 14, 22, 6
  • പാലക്കാട് – 6, 6, 0
  • മലപ്പുറം – 20, 20, 1
  • കോഴിക്കോട് സിറ്റി – 0, 0, 0
  • കോഴിക്കോട് റൂറല്‍ – 7, 24, 1
  • വയനാട് – 3, 0, 0
  • കണ്ണൂര്‍ – 2, 2, 0
  • കാസര്‍ഗോഡ് – 47, 80, 1
Leave A Reply

Your email address will not be published.

error: Content is protected !!