എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഓവറോള്‍ പോയന്റ് നിലയില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ആറാം സ്ഥാനം.1294 വിദ്യാലയങ്ങളാണ് സംസ്ഥാന തല മത്സരത്തില്‍ മാറ്റുരച്ചിരുന്നത്.വിവിധ മേളകളിലായി 104 പോയന്റാണ് സ്‌കൂളിനു ലഭിച്ചത്. സ്‌കൂളില്‍ നിന്നും മത്സരിച്ച 26 വിദ്യാര്‍ഥികള്‍ക്കും എ.ഗ്രേഡ് ലഭിച്ചു.
വിജയികളെ സ്റ്റാഫ് കൗണ്‍സിലിന്റെയും പി.ടി.എ യുടെയും നേതൃത്വത്തില്‍ അനുമോദിച്ചു.