കുട്ടികളെ ആഘോഷമായി വരവേല്‍ക്കണം: അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍

0

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അക്കാദമിക മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.സ്‌കൂള്‍ തുറക്കുന്ന ദിവസം സ്‌കൂള്‍ മനോഹരമായി അലങ്കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ഇതിനായി കുട്ടികളുടെ പഠന ഉല്‍പ്പന്നങ്ങളും ഉപയോഗപ്പെടുത്തണം.കുട്ടികളെ ആഘോഷപൂര്‍വ്വം പ്രവേശനകവാടത്തില്‍നിന്ന് സ്വീകരിക്കണം. കഥകളും കവിതകളും പാട്ടുകളും കേള്‍ക്കാനും പാടാനും അവസരമൊരുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.വ്യത്യസ്ത നിലവാരത്തിലുള്ള കുട്ടികളെ പരിഗണിച്ചു വേണം ക്ലാസ് മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനെന്നും നിര്‍ദേശത്തിലുണ്ട്.
കുട്ടികളില്‍ ഉണ്ടായ പഠനവിടവുകള്‍ പരിഹരിക്കാന്‍ പദ്ധതിയുണ്ടാവണം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കണം. വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകള്‍ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ് മുറിയെ ഉപയോഗപ്പെടുത്തണം. സ്‌കൂളിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്കു പഠിക്കാന്‍ വിഡിയോ ക്ലാസുകളും ഓണ്‍ലൈന്‍ പഠനവും തുടര്‍ന്നും ഉപയോഗപ്പെടുത്താം.ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ഓരോ സ്‌കൂളും അവരവരുടെ സാഹചര്യം പരിഗണിക്കണം. സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്നു വിലയിരുത്തണം. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികള്‍, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കണം

Leave A Reply

Your email address will not be published.

error: Content is protected !!