ജില്ലാ അറിയിപ്പുകള്‍

0

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പോലീസ് സ്റ്റേഷന്‍ പരിസരം, വില്ലേജ് ഓഫീസ് പരിസരം, പതിനാറാം മൈല്‍ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറിയാമല, ചേകാടി, വെട്ടത്തൂര്‍, കുണ്ടുവാടി, വെളുകൊല്ലി എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ  താമരക്കൊല്ലി, കെ എസ് ഇ ബി റോഡ്  ഭാഗങ്ങളില്‍  ഇന്ന് (ബുധന്‍)  രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പൂര്‍ണ്ണമായോ, ഭാഗികമായോ

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ടക്കുന്ന്, പിബിഎം ,എഫ് സി ഐ മീനങ്ങാടി പഞ്ചായത്ത് ബിൽഡിംഗ്, കുട്ടിരായിൻപാലം, എടക്കരവയൽ, മോതിരോട്ട് മുതലായ പ്രദേശങ്ങളിൽ ഇന്ന് (ബുധൻ ) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2021: ആശയരൂപീകരണ സെമിനാർ നാളെ

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2021 ആശയരൂപീകരണ സെമിനാർ നാളെ (വ്യാഴം) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് (ഐ.സി.എ.ആർന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്ക് 37 വയസ്സ് വരെ) അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്കാൻ കെ-ഡിസ്‌ക് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം. സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയുള്ള വ്യത്യസ്ത വികസന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്ത 20 മേഖലകൾ അധിഷ്ഠിതമായിട്ടായിരിക്കും പദ്ധതിയിൽ വിദ്യാർത്ഥികൾ അവരുടെ ആശയ രൂപീകരണം നടത്തുന്നത്. കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും എന്ന വിഷയത്തിലാണ് ജില്ലയിലെ ആശയ രൂപീകരണ സെമിനാർ നടക്കുന്നത്.

മേപ്പാടി ഡി.എം.വിംസിൽ വൈകീട്ട് 3.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനായി https://bit.ly/yip-inaguration എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്. ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടക്കുന്ന ആശയ രൂപീകരണ സെമിനാറിലും വൈകീട്ട് 4.15 മുതൽ 5 വരെ നടക്കുന്ന അനുബന്ധ പരിപാടികളിലും പങ്കെടുക്കുന്നതിനായി https://bit.ly/yip-2021-wayanad എന്ന ലിങ്ക് സന്ദർശിക്കണം. ജില്ലാതല പരിപാടിയിൽ രാഹുൽഗാന്ധി എം.പി, എം.വി. ശ്രേയാംസ്കുമാർ എം.പി, ടി. സിദ്ദിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ എ. ഗീത,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. റഫീഖ്, കെ-ഡിസ്ക് മെൻ്റർ കെ. സദാശിവൻ തുടങ്ങിയവർ പങ്കെടുക്കും. ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി അസോസിയേറ്റ് പ്രൊഫസർ പി.വി. അരവിന്ദ്, ഐ.ഐ.ടി ബോംബെ പ്രൊഫസർ ടി.ഐ. എൽദോ, എം.എസ്.എസ്.ആർ.എഫ് സീനിയർ ഡെവലപ്മെൻ്റ് കോർഡിനേറ്റർ ഗിരിജൻ ഗോപി, കണ്ണൂർ ഗവ. എഞ്ചിനീയർ കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോ. ടി.ഡി. ജോൺ തുടങ്ങിയവർ വിഷയാവതരണം നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!