സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പന; ആപ്പ് വേണ്ട

0

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യ വില്‍പ്പന ആരംഭിക്കും. ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പന.ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും മദ്യം ലഭിക്കും.ബെവ്ക്യൂ ആപ് അപ്‌ഡേറ്റ് ചെയ്യുന്നതിന് കാലതാമസം കണക്കിലെടുത്താണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യാനുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ നടപടി.

രാവിലെ ബെവ്ക്യൂ ആപിന്റ പ്രതിനിധികളുമായി ബെവ്‌കോ അധികൃതര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സാമൂഹ്യ അകലം ഉറപ്പു വരിത്തിയിട്ടായിരിക്കും വില്‍പന.ടിപിആര്‍ 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമേ മദ്യവില്പന ഉണ്ടായിരിക്കുകയുള്ളൂ.

Leave A Reply

Your email address will not be published.

error: Content is protected !!