അമ്പലവയല്‍ സുല്‍ത്താന്‍ ബത്തേരി റോഡില്‍ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ചാക്കില്‍ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും, വിനോദ സഞ്ചാരികള്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളുമാണ് ഉപേക്ഷിക്കപ്പെടുന്നത്.
എടക്കല്‍ ഗുഹയിലേക്കും മറ്റും യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികള്‍ ഇവിടങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ പുറം തള്ളുന്നത് വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു. വളവുകളും കുത്തെനെ ഇറക്കവുമുള്ള ഈ ഭാഗത്ത് ഇരുചകവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. എന്തായാലും മാലിന്യങ്ങള്‍ തള്ളുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ഗ്രാമപഞ്ചായത്ത് അധികാരികളും ആരോഗ്യ വിഭാഗം അധികൃതരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപെപ്പടുന്നത്.