കാണാതായ ഗോത്രയുവാവ് പുഴയില്‍ അകപ്പെട്ടതായുള്ള സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചു. നൂല്‍പ്പുഴ കാളിച്ചിറ കോളനിയിലെ വിജയന്‍(48)നെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. ഇയാള്‍ പുഴയില്‍ അകപ്പെട്ടതാകാം എന്ന സംശയത്തെ തുടര്‍ന്നാണ് കല്ലൂര്‍ പുഴയില്‍ കാളിച്ചിറ ഭാഗത്ത് പൊലിസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരിച്ചില്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മുതലാണ് ഇയാളെ കാണാതാകുന്നത്.
കുടുംബക്കാരുടെ വീട്ടില്‍ പോയിതാകാമെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാര്‍. എന്നാല്‍ ഇവിടെയും എത്തിയിട്ടില്ലന്നറിഞ്ഞതോടെയാണ് കുടുംബം പൊലിസിന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുഴയില്‍ അകപ്പെട്ടതാകാം എന്ന സംശയത്തിലാണ് തിരിച്ചില്‍ നടത്തുന്നത്.