പി.എസ്.സി പരീക്ഷ
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒക്ടോബര്‍ 21 നു നടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍, ഹെഡ് ഡ്രാഫ്റ്റ് മാന്‍ ,അസിസ്റ്റന്റ് എഞ്ചിനീയര്‍ ( സിവില്‍ ) തുടങ്ങിയ തസ്തികകളിലേക്കുള്ള ഒ എം ആര്‍ പൊതു പരീക്ഷ ഒക്ടോബര്‍ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെ നടത്തും. ജില്ലയിലെ മുന്‍ നിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ . ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം . ഫോണ്‍ 04936 202539
ചുമര്‍ ചിത്ര രചന: എന്‍ട്രികള്‍ ക്ഷണിച്ചു
ജില്ലയില്‍ ഐ സി ഡി എസ് ദിനാചരണത്തോടനുബന്ധിച്ച് അമ്മയ്ക്കും കുഞ്ഞിനും കരുതലായി അങ്കണവാടികള്‍ എന്ന ആശയം ഉള്‍കൊണ്ടുള്ള ചുമര്‍ ചിത്രങ്ങള്‍ ചെയ്യുന്നതിന് മിനിയേച്ചര്‍ സഹിതമുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. കളക്ടറേറ്റ് വളപ്പിലുള്ള ക്രെഷ് കെട്ടിടത്തിലുള്ള ചുമരില്‍ 5 മീറ്റര്‍ നീളത്തിലാണ് ചുമര്‍ ചിത്രം വരയ്ക്കാനുള്ളത്. ചുമര്‍ ചിത്ര രചനയ്ക്ക് വേണ്ട ആവിശ്യമായ സാധനങ്ങള്‍ സഹിതം പരമാവധി തുക 8000 രൂപയാണ്. അപേക്ഷകള്‍ മിനിയേച്ചര്‍ സഹിതം ഒക്ടോബര്‍ 30 ന് 5 ന് മുന്‍പായി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ,ജില്ലാതല ഐ സി.ഡി.എസ് സെല്‍ വയനാട് കല്‍പ്പറ്റ-673122, എന്ന വിലാസത്തില്‍ ലഭ്യമാക്കുക. ഫോണ്‍. 04936 204833
താല്‍ക്കാലിക നിയമനം
പനമരം ഗവ എല്‍ പി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള അറബിക് ജൂനിയര്‍ ഫുള്‍ ടൈം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും. ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകുക. ഫോണ്‍ 04935 220772
എം കോം സീറ്റ് ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം കോം ഫിനാന്‍സ് കോഴ്സില്‍ എസ് സി ,എസ് ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍ 9567375960, 9947670277.
കല്‍പ്പറ്റ ഗവ.കോളേജില്‍ മൂന്നാം സെമസ്റ്റര്‍ എം.കോം കോഴ്‌സില്‍ പട്ടിക ജാതി വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ ഒക്ടോബര്‍ 30 നകം കോളേജ് ട്രാന്‍സ്ഫറിനായുള്ള നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 204569.
നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ട്രൈബല്‍ പ്ലസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്ക്മിത്രയുടെ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട കോട്ടത്തറ, മുട്ടില്‍ പൊഴുതന, തരിയോട്, വൈത്തിരി എന്നീ ഗ്രാമപഞ്ചായത്തുകളിലേക്കാണ് നിയമനം. അപേക്ഷകര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരും കുറഞ്ഞത് ബി.കോം ബിരുദ യോഗ്യതയുള്ളതുമായ വനിതകളായിരിക്കണം. (കമ്പ്യൂട്ടര്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന). ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 2 രാവിലെ 10 ന് കല്‍പ്പറ്റ ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
അതി ദാരിദ്ര്യ നിര്‍ണയ പ്രക്രിയ – പരിശീലനം ആരംഭിച്ചു
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ (ഋജകജ) യുടെ ഭാഗമായി പഞ്ചായത്ത് തല നോഡല്‍ ഓഫീസര്‍മാരായ തദ്ദേശസ്ഥാപനതല സെക്രട്ടറിമാര്‍ക്കും അസി. നോഡല്‍ ഓഫീസര്‍മാരായ വി.ഇ ഒ മാര്‍ക്കുമുള്ള ഏകദിന പരിശീലന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. കില കോര്‍ഡിനേറ്റര്‍ ജോബിസണ്‍ ജെയിംസ്, ഐ.സ്.ഒ കോര്‍ഡിനേറ്റര്‍ എ.എം റാഷിദ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ബീനാ വിജയന്‍ , വി.ഉഷാകുമാരി, വി.വി പാര്‍വതി, സി.യൂസഫ് , കെ.ജുബൈര്‍ എന്നിവര്‍ സംസാരിച്ചു
ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ശിശുക്ഷേമ സമിതി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി , യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്ക് കഥ.,കവിത, ഉപന്യാസം എന്നീ രചനാ മത്സരങ്ങളും എല്‍.പി .യു.പി. വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന കുട്ടികള്‍ അവരുടെ പേര്, പഠിക്കുന്ന ക്ലാസ്, വിദ്യാലയം, വാട്‌സ അപ്പ് നമ്പര്‍, പങ്കെടുക്കുന്ന ഇനം. എന്നിവ സഹിതം റജിസ്റ്റര്‍ ചെയ്യണം. റജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് മത്സര സംബന്ധമായ വിവരങ്ങള്‍ വാട്‌സ്അപ്പ് മുഖേന അറിയിക്കുന്നതാണ്. റജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഒക്‌ടോബര്‍ 30 ന് 4 മണി വരെ. വൈകി ലഭിക്കുന്ന പേരുകള്‍ സ്വീകരിക്കില്ല. ഉപജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന 3 രചനകള്‍ ജില്ലാതലത്തില്‍ വിലയിരുത്തി ജില്ലാതല വിജയികളെ കണ്ടെത്തും. ജില്ലാതലത്തില്‍ 1, 2, 3 സ്ഥാനങ്ങള്‍ ലഭിക്കുന്ന രചനകള്‍ സംസ്ഥാന തലത്തില്‍ പരിഗണിക്കും. ഉപജില്ലാ തലത്തില്‍ ഓണ്‍ലൈനായി നടത്തുന്ന പ്രസംഗമത്സരത്തില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല വിജയികളില്‍ നിന്ന് കുട്ടികളുടെ പ്രധാനമന്ത്രി പ്രസിഡന്റ് സ്പീക്കര്‍, സ്വാഗത, നന്ദി പ്രാസംഗകരേയും കണ്ടെത്തും. പേര് റജിസ്റ്റര്‍ ചെയ്യാനുള്ള വാട്‌സ്അപ്പ് നമ്പറുകള്‍: മാനന്തവാടി – 9446695426, ബത്തേരി – 9447933267, വൈത്തിരി – 8075401745.
വൈദ്യുതി മുടങ്ങും