വയനാട്ടില്‍ മാവോവാദി കീഴടങ്ങി; ലിജേഷ് കബനീ ദളത്തിന്റെ കമാന്‍ഡന്റ്!

0

കല്‍പ്പറ്റ: വയനാട്ടില്‍ മാവോവാദി കീഴടങ്ങിയതായി ഐ.ജി. അശോക് യാദവ്. 7 വര്‍ഷമായി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ലിജേഷ് എന്ന രാമുവാണ് കീഴടങ്ങിയത്. കേരള സര്‍ക്കാറിന്റെ കീഴടങ്ങല്‍ നയപ്രകാരമാണ് ലിജേഷ് കീഴടങ്ങിയത്.

വയനാട് സ്വദേശിയായ ലിജേഷ് കേരളത്തിലും കര്‍ണാടകയിലും ആന്ധ്രയിലും പ്രവര്‍ത്തിച്ചിരുന്നു. കബനീ ദളത്തിന്റെ ഡപ്യൂട്ടി കമാന്‍ഡന്റ് ആയിരുന്നു. പുനരധിവാസ പദ്ധതി പ്രകാരമുള്ള കേരളത്തിലെ ആദ്യ കീഴടങ്ങല്‍ കൂടിയാണിത്. മറ്റുള്ളവരും മുഖ്യധാരയിലേക്ക് വരണമെന്നാണ് ലിജേഷ് പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!