സൗഹൃദ സംഗമം സംഘടിപ്പിച്ചു
ക്രിസ്തുമസിനെ വരവേറ്റ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കോക്കടവ് വാര്‍ഡ് അച്ചാണി കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ക്രിസ്തുമസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം മേരി സ്മിത ജോയ് അധ്യക്ഷയായിരുന്നു.
കെ ഇന്ദുലേഖ, സൗമ്യ ദിലീഷ്, അച്ചാണി കുടുംബശ്രീ പ്രസിഡന്റ് വിജയ ദാസ്,സെക്രട്ടറി നസീമ ആലാന്‍,കെ. ത്രേസ്യ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.യേശുദാസ് മെമ്മോറിയല്‍ ട്രസ്റ്റുമായി സഹകരിച്ചു നടത്തിയ സംഗമത്തോടനുബന്ധിച്ചു കുട്ടികളുടെ കലാ പരിപാടികളും നടന്നു.