പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലപ്രഖ്യാപനം വൈകിട്ട് 3 മണിക്ക്  

0

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് റിസള്‍ട്ട് പ്രഖ്യാപിക്കുക.4,32,436 വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു ഫലം കാത്തിരിക്കുന്നത്. 28,495 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം കാത്തിരിക്കുന്നു.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതല്‍ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!