മൂലങ്കാവ് ടൗണിനെ പൂക്കളാല്‍ സുന്ദരമാക്കി സെന്റ്ജൂഡ്സ് അയല്‍ക്കൂട്ടം

0

 

മൂലങ്കാവ് ടൗണിനെ സൂര്യകാന്തി, ചെണ്ടുമല്ലി പൂക്കളാല്‍ സുന്ദരമാക്കി സെന്റ്ജൂഡ്‌സ് അയല്‍ക്കൂട്ടം. ദേശീയപാത 766 കടന്നുപോകുന്ന മൂലങ്കാവ് ടൗണിലും ഓടപ്പള്ളം കവലയിലുമാണ് അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ സൂര്യകാന്തി, ചെണ്ടുമല്ലി പാടം ഒരുക്കിയിരിക്കുന്നത്. ഇതുവഴി സഞ്ചാരിക്കുന്ന വിനോദ സഞ്ചാരികളും യാത്രക്കാരും ഇവിടെയിറങ്ങി ചിത്രങ്ങള്‍ പകര്‍ത്തിയാണ് മടങ്ങുന്നത്.ഓടപ്പള്ളം കവലയ്ക്ക് സമീപം സൗജന്യമായി വിട്ടുകിട്ടിയ അമ്പത് സെന്റ് സ്ഥലത്തും, മൂലങ്കാവ് ടൗണിലുമായാണ് അയല്‍ക്കൂട്ടം പൂപ്പാടങ്ങള്‍ തീര്‍ത്തിരിക്കുന്നത്.കര്‍ണാടകയില്‍ നിന്നും വിത്തെത്തിച്ചാണ് അയല്‍്ക്കൂട്ടം മനോഹരമായ പൂപ്പാടം തീര്‍ത്തത്.

പൂക്കളുടെ നഗരമായി അറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി ടൗണിനെ പോലെ പൂക്കളാല്‍ സുന്ദരമായിരിക്കുകയാണ് മൂലങ്കാവ് ടൗണും. ബത്തേരി നഗരസഭയുടെ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൂലങ്കാവ് സെന്റ്ജൂഡ് അയല്‍ക്കൂട്ടം ടൗണിലും പരിസരങ്ങളിലുമായി സൂര്യകാന്തി, ചെണ്ടുമല്ലി പാടം തീര്‍ത്തതോടെയാണ് മൂലങ്കാവും കാഴ്ചയുടെ വിരൊന്നൊരുക്കി പൂത്ത് നില്‍ക്കുന്നത്. ഓടപ്പള്ളം കവലയ്ക്ക് സമീപം സൗജന്യമായി വിട്ടുകിട്ടിയ അമ്പത് സെന്റ് സ്ഥലത്തും, മൂലങ്കാവ് ടൗണിലുമായാണ് അയല്‍ക്കൂട്ടം പൂപ്പാടങ്ങള്‍ തീര്‍ത്തിരിക്കുന്നത്. സൂര്യകാന്തിയും, ചെണ്ടുമല്ലിയും വിരിഞ്ഞുതുടങ്ങിയതോടെ ഇതുകാണാനും ചിത്രം പകര്‍ത്താനുമായി ദേശീയപാത വഴി സഞ്ചരിക്കുന്നവര്‍ ഇവിടെ ഇറങ്ങുന്നതും പതിവാണ്. യാത്രക്കാര്‍ മൂലങ്കാവ് ടൗണില്‍ ഇറങ്ങി ചിത്രങ്ങള്‍ പകര്‍ത്തി മടങ്ങുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടന്നും കൂടുതല്‍ പ്രദേശങ്ങളിലേക്ക്്്് വ്യാപിപ്പിക്കാനുമാണ് തങ്ങളുടെ തീരുമാനമെന്നും അയല്‍ക്കൂട്ടം പ്രസിഡണ്ട് വി വി സണ്ണി പറഞ്ഞു. കര്‍ണാടകയില്‍ നിന്നും വിത്തെത്തിച്ചാണ് അയല്‍്ക്കൂട്ടം മനോഹരമായ പൂപ്പാടം തീര്‍ത്തത്. മുന്‍വര്‍ഷവും ഇതുപോലെ സൂര്യകാന്തി പാടം ഒരുക്കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!