മാനന്തവാടി: വയനാട്ടില്‍ ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ എട്ടംഗസംഘം പോലീസ് പിടിയില്‍. തൊണ്ടര്‍നാട് കുഞ്ഞോത്തെ ഒരു സ്വകാര്യ ഹോം സ്റ്റേയില്‍ നിന്നുമാണ് നിരവധി കേസുകളില്‍ പ്രതികളായ സംഘത്തെ തൊണ്ടര്‍നാട് എസ് ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത.് ഇവരില്‍ നിന്നും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട് .
വടകരഎടച്ചേരി സ്വദേശി പൂവാളന്റവിട അഫ്‌സല്‍, കുറ്റ്യാടി വടയം ഇടത്തിപ്പൊയില്‍ ഫാസില്‍, കുറ്റ്യാടി തളീക്കര കുനിയില്‍ അജ്മല്‍ , തൊട്ടില്‍പാലം ചാപ്പന്‍തോട്ടം ഷോബിന്‍പോള്‍ , കാഞ്ഞങ്ങാട് ശക്തി നഗര്‍ അഷ്‌റഫ്, തൊട്ടില്‍പാലം ചാത്തങ്ങോട്ടുനട നിയാസ്, കാഞ്ഞങ്ങാട് പാണത്തൂര്‍ അജി ജോസഫ്, കാഞ്ഞങ്ങാട് പാണത്തൂര്‍ സരിന്‍ സണ്ണി എന്നിവരെയാണ് അറസ്റ്റു ചെയ്തത.്