പാചകവാതക വില വര്‍ദ്ധനവിനെതിരെ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, ഓള്‍ കേരള കാറ്ററിങ്ങ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ എച്ച് ആര്‍ എ സംസ്ഥാന സെക്രട്ടറി എം.സുഗുണന്‍ സമരം ഉദ്ഘാടനം ചെയ്തു.അനിയന്ത്രിതമായി കുതിച്ചുയരുന്ന പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, ഭക്ഷണ വിതരണവ്യവസായത്തിന് സബ്സീഡി അവശ്യ സാധനങ്ങള്‍ക്ക് നല്‍കുക, ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സീഡി പ്രദര്‍ശിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ.ഭക്ഷണ വിതരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക, ലൈസന്‍സ് പുതുക്കുന്നതിന് പി സി ബി ലൈസന്‍സ് നിര്‍ബന്ധമാക്കാതിരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെ എച്ച് ആര്‍ എ ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായര്‍ സമരത്തില്‍ അധ്യക്ഷനായിരുന്നു.
എ കെ സി ഒ ജില്ലാ പ്രസിഡണ്ട് കെ.സി.ജയന്‍, കെ എ ജില്ലാ സെക്രട്ടറി അസ്ലം ബാവ, പി ആര്‍ ഉണ്ണികൃഷ്ണന്‍, സിന്‍ഹാദ് അലങ്കാര്‍,വിജു മന്ന, മുജീബ് എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.