ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ഭിന്നശേഷിക്കായുള്ള സമാശ്വാസ പദ്ധതിയ്ക്ക് മുട്ടിലില്‍ തുടക്കമായി. ഡി എ പി എല്‍ സമാശ്വാസ പദ്ധതിയുടെ ഉദ്ഘാടനവും ഫണ്ട് വിതരണവും എംഎല്‍എയും , ഐ യു എം എല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു.വീല്‍ചെയര്‍ വിതരണം സിപി ചെറിയ മുഹമ്മദ് സാഹിബും നിര്‍വഹിച്ചു.അര്‍ഹതപ്പെട്ട ഭിന്നശേഷിക്കാരില്‍നിന്നും മാനസികവും കിടപ്പു രോഗികളുമായവരുടെ രക്ഷകര്‍ത്താക്കളെ നിന്നും അപേക്ഷ സ്വീകരിച്ചു.
വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കല്‍പ്പറ്റ എം എല്‍ എ ടി സിദ്ദിഖും, ഭിന്നശേഷിക്കാര്‍ക്കുള്ള പെട്ടി കടകളുടെ താക്കോല്‍ദാനം ഐയുഎംഎല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം സാഹിബും, വീല്‍ചെയര്‍ വിതരണം സിപി ചെറിയ മുഹമ്മദ് സാഹിബും നിര്‍വഹിച്ചു. അര്‍ഹതപ്പെട്ട ഭിന്നശേഷിക്കാരില്‍നിന്നും മാനസികവും കിടപ്പു രോഗികളുമായവരുടെ രക്ഷകര്‍ത്താക്കളെ നിന്നും അപേക്ഷ സ്വീകരിച്ചു. ചികിത്സയ്ക്കും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനു മായുള്ള സഹായമാണ് സമാശ്വാസ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. യൂനുസ് പടിഞ്ഞാറത്തറ, സമാശ്വാസ പദ്ധതി ചെയര്‍മാന്‍ ഹംസ അമ്പലപ്പുറം, സമാശ്വാസ പദ്ധതി മുഖ്യ രക്ഷാധികാരി കെ കുഞ്ഞബ്ദുള്ള കൊളവയല്‍, ഐയുഎംഎല്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ റണ്ടത്താണി, ജില്ല ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് സാഹിബ്, പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.