ചികിത്സക്കായി പണം കൈമാറി

0

 

അത്യപൂര്‍വ്വകമായ തലാസീമിയാ രോഗം ബാധിച്ച കുട്ടിക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ സ്വരൂപിച്ച പണം കൈമാറി.
വയനാട് പ്രസ്സ് ക്ലബ്ബില്‍ വൈത്തിരി തഹസില്‍ദാര്‍ എം.എസ് ശിവദാസന്‍ തുക ഏറ്റുവാങ്ങി.നൂല്‍പ്പുഴയിലെ കൃഷ്ണന്‍കുട്ടി പ്രിയങ്ക ദമ്പതിമാരുടെ ഏകമകള്‍ ഒമ്പത് വയസ്സുകാരി അഹല്യ കൃഷ്ണയുടെ മജ്ജ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കായി സ്വരൂപിച്ച പണമാണ് കൈമാറിയത്.കലാകാരന്മാരുടെ വാട്‌സാപ്പ് കൂട്ടായ്മയായ ലൗവ്‌ലി ഫ്രെണ്ട്‌സ് സംഘടിപ്പിച്ച ജില്ലാതല കലാജാഥയിലൂടെയാണ് പണം സ്വരൂപിച്ചത്.

അഹല്യ കൃഷ്ണക്്15 ദിവസം കൂടുമ്പോള്‍ രക്തം മാറ്റിവെക്കുന്നത് കൊണ്ട് മാത്രമാണ് ജീവന്‍ നിലനിറുത്തുവാന്‍ സാധിക്കുന്നത്. ഈമാസം അവസാനം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മജ്ജ മാറ്റിവെക്കേണ്ട സാഹചര്യമായിരുന്നു ഇതിനു ഈകുടുംബത്തെ സഹായിക്കാന്‍ ബത്തേരി എം.എല്‍.എ, ബാലകൃഷ്ണന്‍ രക്ഷാധികാരിയും നൂല്‍പ്പുഴ പഞ്ചായത്തു പ്രസിഡണ്ട് ഷിജാ സതീശ് ചെയര്‍ പേഴ്‌സനുമായ ജനകീയ കമ്മറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.കലാജാഥ തുടങ്ങുന്നതിനു മുന്‍പ് ചികില്‍സ്സാ എകൗണ്ടില്‍ 30 ലക്ഷമാണ് ഉണ്ടായിയിരുന്നതെങ്കില്‍ 2 ദിവസത്തെ കുട്ടിക്കു വേണ്ടിയുള്ള പ്രചരണം നാട് ഏറ്റെടുക്കുകയായിരുന്ന.ു

തെരുവ് ഗാനമേളകള്‍ പണം കൊയ്യാനുള്ള മാര്‍ഗ്ഗമായി ചിലര്‍ ദുരുപയോഗം നടത്തുന്ന സാഹചര്യത്തില്‍ ഒരുപറ്റം സാമൂഹിക പ്രവര്‍ത്തകരും കലാകാരന്‍മ്മാരും ഒരുപ്രതിഫലവും പറ്റാതെ പരിപാടിക്കു വേണ്ട ചിലവുകള്‍ ഭൂരിഭാഗവും സ്വന്തമായി മുടക്കിയും സ്‌പോണ്‍സര്‍മ്മാരെ കണ്ടെത്തിയുമാണ് കലാജാഥ നടത്തിയത്. രണ്ടു ദിവസത്തെ അദ്ധ്വാന ഫലമായി നേരിട്ട് ഒരുലക്ഷം രൂപയും പ്രചാരണങ്ങള്‍ വഴി 18 ലക്ഷം രൂപയോളവും കിട്ടാന്‍ ഇത് സഹായകരമായി എന്ന് ഭാരവാഹികള്‍ അറിയിച്ചു.മുജീബ് റഹ്‌മാന്‍, സുബൈര്‍ ഓണി വയല്‍ എന്നിവരും സന്നദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത കലാകാരന്‍മാരും കലാകാരികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കലാകാരന്മാരുടെ വാട്‌സാപ്പ് കൂട്ടായ്മയായ ലൗവ്‌ലി ഫ്രെണ്ട്‌സ് സംഘടിപ്പിച്ച ജില്ലാതല കലാജാഥ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ 25 കേന്ദ്രങ്ങളില്‍ നടത്തിയപ്പോള്‍ കലാജാഥക്കാവശ്യമായ പിന്തുണയും സഹായവും പ്രോത്സാസാഹനവും നല്‍കിയ വ്യാപരികള്‍ ഓട്ടോ ടാക്‌സി ചുമട്ടു തൊഴിലാളികള്‍ പ്രവാസികള്‍ തുടങ്ങിയ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും ലൗലി ഫ്രെണ്ട്‌സ് വാട്‌സപ്പ് കൂട്ടായ്മയുടെ നന്ദിയും കടപ്പാടും അഭിനന്ദനങ്ങളും അറിയിക്കുകയാണ്.അഹല്യ കൃഷ്ണക്്15 ദിവസം കൂടുമ്പോള്‍ രക്തം മാറ്റിവെക്കുന്നത് കൊണ്ട് മാത്രമാണ് ജീവന്‍ നിലനിറുത്തുവാന്‍ സാധിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!