തൃക്കൈപ്പറ്റ ചൂരക്കുനി കുണ്ടുവയല്‍ കോളനിയിലെ രഘുവിനെയാണ്് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിക്കൊരുക്കിയ വൈദ്യുതിയില്‍ നിന്ന് ഷോക്കേറ്റതായാണ് സൂചന. രഘുവിനൊപ്പമുണ്ടായിരുന്ന അയല്‍വാസി ഷാജി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്നലെ രാവിലെ മുതല്‍ രഘുവിനെ കാണാതായതിനാല്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡോഗ് സ്വകാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭാര്യ സിന്ധു കല്‍പ്പറ്റ കൃഷി ഓഫീസിലെ ജീവനക്കാരിയാണ്. താമരയും സച്ചുവും മക്കളാണ്.