മേപ്പാടി: “ആദ്യം വിശ്വസിക്കാനായില്ല”. മേപ്പാടി മേലെഅരപ്പറ്റയിലെ അബ്ദുൾ സലാം ഇന്ന് ലക്ഷ പ്രഭുവാണ്. കാരണം കേരള നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം അബ്ദുൾ സലാമിനാണ് അടിച്ചിരിക്കുന്നത്. ഒക്ടോബർ 8 ന് നറുക്കെടുത്ത Nu 639052 നമ്പറിൽ 70 ലക്ഷം രൂപയാണ് സലാമിന് അടിച്ചത്.
ചായക്കട നടത്തുകയാണ് ഇദ്ദേഹം. തന്‍റെ കടയിൽ ലോട്ടറി വിൽപ്പനക്കെത്തിയ രവി എന്നായാളുടെ കയ്യിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. ലോട്ടറി ടിക്കറ്റ് അമ്പലവയൽ ഗ്രാമീൺ ബാങ്കിൽ കൈമാറി. ആദ്യം വിശ്വാസിക്കാനായില്ലെന്ന് അബ്ദുൾ സലാം വയനാട് വിഷനോട് പറഞ്ഞു.
ഇനി കടങ്ങളൊക്കെ തീർക്കണം, വീടുപണിയൊക്കെ പൂർത്തിയാക്കണം. വലിയ ആശ്വാസവും ഭാഗ്യവുമാണ് ഈ ലോട്ടറിയെന്നും അബ്ദുൾ സലാം പ്രതികരിച്ചു. ഭാര്യയും, രണ്ടു മക്കളുമുള്ള ചെറിയ കുടുബമാണ് ഇദ്ദേഹത്തിന്‍റെത്.