ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്തി കേരളയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി.ചീരാല്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം പ്രവര്‍ത്തിക്കുന്ന കുമ്മട്ടിക്കടയില്‍ നിന്നാണ് 76 പാക്കറ്റ് ഹാന്‍സ് കണ്ടെത്തിയത്.ചീരാല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോളി കുഞ്ഞാപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.തുടര്‍ന്ന് ആരോഗ്യ വകുപ്പ് നൂല്‍പ്പുഴ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടമക്കെതിരെ കേസ്സെടുത്തു.