ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വൈകീട്ട് ആറ് വരെയാണ്.
58 തരം ശസ്ത്രക്രിയകൾ നടത്താൻ ആയുർവേദ പോസ്റ്റ് ഗ്രാജുവെറ്റ്‌സിനുഅനുമതി നൽകിയ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ നടപടിക്കെതിരെയാണ് അലോപ്പതി ഡോക്ടേഴ്‌സിന്റെ രാജ്യവ്യാപക പ്രതിഷേധം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ഒപി ബഹിഷ്‌കരിക്കും. കൊവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങളെ സമരം ബാധിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല. സിസിഐഎം നടപടി പൊതുജനാരോഗ്യത്തിന് എതിരെന്നുംആധുനിക വൈദ്യത്തെ തിരിച്ച് നടത്തുന്നതെന്നും ഐഎംഎ അറിയിച്ചു.
സംസ്ഥാനത്തെ മെഡിക്കൽ കോളജ് അധ്യാപകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്ഭവന് മുന്നിൽ ഡോക്ടർമാർ ധർണ നടത്തും.അതേസമയം സമരത്തിനെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. സമരം അനാവശ്യമെന്നും ആയുർവേദ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.