തൃണമൂല്‍ കോണ്‍ഗ്രസിന് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.

0

രാത്രി യാത്ര നിരോധനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വയനാടിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍.കഴിഞ്ഞ ദിവസം പനമരത്ത് നടന്ന നേതൃസമ്മേളനത്തിലാണ് 21 അംഗ ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
ജില്ലാ പ്രസിഡന്റായി എം.കെ. ആലി, വൈസ് പ്രസിഡന്റായി മത്തായി പൗലോസ്, ജനറല്‍ സെക്രട്ടറിയായി എന്‍.സന്ധ്യയും, സെക്രട്ടറിയായി എം.ടി.രാജു, ട്രഷറര്‍ ആയി ഷഫീര്‍ നെല്ലിയമ്പത്തെയും തിരഞ്ഞെടുത്തു.

വയനാട്ടിലെ മനുഷ്യ ജീവിതം ദുസ്സഹമാക്കുന്ന രാത്രി യാത്ര നിരോധനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപ്പെടലുകള്‍ ഉണ്ടാവണം.നിരോധനം പകലും നീട്ടുമെന്ന ആശങ്ക നില നില്‍ക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇക്കാര്യത്തില്‍ ഇപ്പോള്‍ പിന്നോട്ടടിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം. ജില്ലയിലെ ഭൂപ്രശനങ്ങള്‍ പരിഹരിക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ ഇടപ്പെടല്‍ ഉണ്ടാവണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!