ലക്കിടി മുതല്‍ വൈത്തിരി വരെയുള്ള റോഡ് നവീകരണത്തില്‍ കോടികളുടെ അഴിമതി നടത്തുന്നതായി പരാതി. ഡ്രൈനേജിന്റെ പ്രവര്‍ത്തിയില്‍ വന്‍ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളതെന്നാണ് ആരോപണം.ലക്കിടി മുതല്‍ വൈത്തിരി വരെയുള്ള റോഡ് നവീകരണത്തില്‍ ഡ്രൈനേജ് നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
റോഡില്‍ നിന്നും രണ്ട് മീറ്റര്‍ വിട്ടാണ് ഡ്രൈനേജ് നിര്‍മ്മിക്കുന്നതെങ്കിലും, ചില ഭാഗങ്ങളില്‍ അളവുകളിലും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് പരാതി ഉയരുന്നത്. പി എം ആര്‍ ആണ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്. തളിപ്പുഴ കുന്നത്ത് സുധീര്‍ എന്നയാളുടെ കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ടു ഇത്തരത്തില്‍ അളവുകള്‍ തെറ്റിച്ചുകൊണ്ടാണ് ഡ്രൈനേജ് നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. എന്നാല്‍ റോഡില്‍ നിന്നും 12 മീറ്റര്‍ അകലെയാണ് ഇയാളുടെ കെട്ടിടം ഉള്ളത്. 100 മീറ്റര്‍ അപ്പുറമുള്ള റോഡിന്റെ ഡ്രൈനേജ് റോഡില്‍ നിന്നും രണ്ടു മീറ്റര്‍ അകലെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. റോഡില്‍ നിന്നും 12 മീറ്റര്‍ അകലെ ഡ്രൈനേജ് നിര്‍മ്മിക്കണമെന്ന അഭിശ്വക്തി തനിക്ക് മനസ്സിലാക്കുന്നതിനും ഇയാള്‍ പറയുന്നു.
തന്റെ കെട്ടിടം പൊളിക്കാനുള്ള ഗൂഢനീക്കമാണ് ഇതൊന്നും, അളവുകള്‍ തെറ്റിച്ചുകൊണ്ടാണ് ഇത്തരത്തില്‍ റോഡ് നിര്‍മ്മാണം നടത്തുന്നതെന്നും ഇയാള്‍ പറഞ്ഞു. ഡ്രൈനേജ് നിര്‍മ്മാണത്തിനായി എങ്ങനെയാണ് അളവ് നടത്തുന്നതെന്ന് വിവരാവകാശരേഖ നല്‍കിയെങ്കിലും മറുപടി ലഭിച്ചത് കൃത്യമായ അളവുകള്‍ ഇല്ലാതെയാണ് നിര്‍മ്മാണം നടത്തുന്നത് എന്നാണ് രേഖയില്‍ കാണിച്ചിട്ടുള്ളത്.റോഡ് നിര്‍മ്മാണ നടത്തുന്നവരില്‍ രണ്ടുപേര്‍ തന്നെ കാണാന്‍ എത്തിയെന്നും ഇവര്‍ 2 ലക്ഷം രൂപ തന്നാല്‍ നിങ്ങള്‍ പറയുന്നതുപോലെ കെട്ടിത്തരാമെന്നും പറഞ്ഞിട്ടുണ്ടെന്നും,ഇയാള്‍ പറഞ്ഞു.