സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഭാഗമായി ബത്തേരി നഗരസഭയുമായി സഹകരിച്ച് എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും ഫ്‌ളാഷ് മോബും ലഹരിക്കെതിരെ ദീപം തെളിക്കലും സംഘടിപ്പിച്ചു.ഗോത്രകല വാദ്യവും ചെണ്ടമേളവും നാടന്‍പാട്ടുകളും ഉണ്ടായിരുന്നു.അസംപ്ഷന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു.എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ദീപം തെളിയിച്ചു ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ദീപം തെളിയിച്ചു ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ റ്റി കെ രമേശ് ആദ്യക്ഷനായി. എക്‌സൈസ് അസി. കമ്മീഷണര്‍ അബൂബക്കര്‍ സിദ്ദീഖ്, സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോകകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ , വിനായക, അസംപ്ഷന്‍ നഴ്‌സിംഗ് കോളേജ്, സര്‍വജന സ്‌കൂള്‍ വിദ്യാര്‍ഥികള്‍, മാജിക് ബസ് സംഘടന, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗോത്രകല വാദ്യവും ചെണ്ടമേളവും നാടന്‍പാട്ടുകളും ഉണ്ടായിരുന്നു.