പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.

0

അലോട്ട്മെൻറ് കിട്ടുന്നവർ വ്യാഴാഴ്ച മുതൽ പ്രവേശനം നേടണം.ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാം അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ രണ്ടാംഘട്ട അലോട്ട്‌മെന്റിന്റെ വിവരങ്ങൾ ലഭിക്കും.പ്ലസ് വണ്ണിന്റെ ആദ്യഘട്ട അലോട്ട്മെന്റ് തീർന്നപ്പോൾ കടുത്ത സീറ്റ് ക്ഷാമമാണ് നേരിട്ടത്. ഒന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മെറിറ്റ് സീറ്റിൽ 52700 സീറ്റുകൾ മാത്രമാണ് ബാക്കി.

ആദ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ സീറ്റിലേക്കും രണ്ടാം അലോട്ട്മെന്റും നടത്തും. രണ്ടാം ഘട്ട അലോട്ട്മെന്റ് തീർന്നതിന് ശേഷം സ്ഥിതി പരിശോധിച്ച് സീറ്റ് കൂട്ടുന്നത് പരിഗണിക്കുമെന്ന് സർക്കാർ നിലപാട്.

Leave A Reply

Your email address will not be published.

error: Content is protected !!