പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂടി.

0

ഇന്ധന വില ഇന്നും വര്‍ധിച്ചു.പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 37 പൈസയും കൂടി. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില.ഡല്‍ഹിയില്‍ പെട്രോള്‍ വില 102.64 രൂപയാണ്. മുംബൈയില്‍ 108.67 രൂപയായി. ഡീസലിന് ഡല്‍ഹിയില്‍ 91.07 രൂപയാണ്. 98.80 രൂപയാണ് മുംബൈയില്‍.രാജ്യത്തെ വിവിധയിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വി നൂറ് കടന്നു. പെട്രോള്‍ വില നേരത്തെ തന്നെ മിക്കയിടങ്ങളിലും നൂറ് കടന്നിരുന്നെങ്കിലും ഡീസല്‍ വില ഇപ്പോഴാണ് നൂറ് കടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡീസല്‍ വില നൂറ് കടന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!