എസ്എസ്എല്‍സി പരീക്ഷ ഇന്ന് സമാപിക്കും

0

എസ്എസ്.എല്‍.സി പരീക്ഷ ഇന്ന് സമാപിക്കും. മാര്‍ച്ച് 9 നാണ് പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്.ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെ നടക്കും. പതിനെട്ടായിരത്തിലധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 5 മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിയ്ക്കും. ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തില്‍ റിസള്‍ട്ട് പ്രസിദ്ധീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!