വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
നിരവില്‍പുഴ ഫ്‌ളെഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നോര്‍ത്ത് സോണ്‍ പുരുഷ വനിതാ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്ഷിപ്പിന്റെ ഉദ്ഘാടനം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് അംബിക ഷാജി പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു.മണ്ടോക്കര യൂസുഫ് അധ്യക്ഷനായിരുന്നു.കേരള സ്റ്റേറ്റ് വോളിബാള്‍ അസോസിയേഷന്‍ സെക്രെട്ടറി ടിബി ശശി വിശദീകരണം നടത്തി.ജനുവരി 9 മുതല്‍ 12 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
സ്വാഗത സംഘം കണ്‍വീനര്‍ അഷ്‌കര്‍ അലി , പഞ്ചായത് അംഗങ്ങളായ കെഎ മൈമൂന ,ഗണേഷ് കുമാര്‍,ചന്തു മാസ്റ്റര്‍ ,സിനി ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സസ അമ്മദ് .ടി മൊയ്ദു ,അജി ,അലി ആറങ്ങാടന്‍ ,കെടി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ,ജില്ലാ വോളി അസോസിയേഷന്‍ സെക്രെട്ടറി ഹരിദാസ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു.