വിനോദ സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ യശസ് ഉയർത്തി കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ളാഗ് അംഗീകാരം. എ.കെ ശശീന്ദ്രൻ പാതാക ഉയർത്തിയ ചടങ്ങിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദക്കർ ഓൻ ലൈനിലൂടെ പങ്കെടുത്തു.
ലോകത്തെ ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരമുള്ള ബീച്ചുകൾക്ക് നൽകുന്ന ബ്ലൂ ഫ്ളാഗ് അംഗീകാരം സ്വന്തമാക്കിയ കാപ്പാട് ബീച്ചിൽ മന്ത്രി എ.കെ ശശീന്ദ്രൻ പതാക ഉയർത്തി. കാപ്പാടിന് ലഭിച്ച അംഗീകാരം കേരളത്തിലെ ടൂറിസം സാധ്യതകൾക്ക് മുതൽകൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ ഓൻ ലൈനായി പങ്കെടുത്ത ചടങ്ങിൽ ബ്ലൂ ഫ്ളാഗ് പദവി നേടിയ ഇന്ത്യയിലെ മറ്റ് 7 ബീച്ചുകളുടെ പതാക ഉയർത്തലും നടന്നു. ഡെന്മാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഓഫ് എൻവയോണ്മെന്റൽ എജ്യുക്കേഷൻ നൽകുന്ന ഈ പദവി സ്വന്തമാക്കിയ കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്. അതേസമയം, ബീച്ചിൽ പ്രവേശന ഫീസും പാർക്കിങ് ഫീസും പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.