ജില്ലയിലെ പ്രധാന അറിയുപ്പുകള്‍

0

ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവിന് തുടക്കം

ട്രൈബല്‍ കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി. സ് കൂളില്‍ വെച്ച് മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്‌നവല്ലി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആര്‍.രേണുക മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രമോദ്, കുറുക്കന്‍മൂല പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സൗമ്യ, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ പന്ത്രണ്ടാം തീയതി വരെയാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് തലത്തില്‍ ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച്ച മാനന്തവാടി താലൂക്കിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ ഡ്രൈവ് നടന്നത്. ഇന്ന് പത്ത് കേന്ദ്രങ്ങളില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് നല്‍കും. 7,8 തീയതികളില്‍ ബത്തേരി താലൂക്കിലും 11,12 തീയതികളില്‍ കല്‍പ്പറ്റ താലൂക്കിലുമാണ് സ്‌പെഷ്യല്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകളുളളത്.

രണ്ടാം ഡോസ് എടുക്കാന്‍ വരുന്നവര്‍ ഒന്നാം ഡോസ് എടുക്കുമ്പോള്‍ നല്‍കിയ അതെ മൊബൈല്‍ നമ്പര്‍ തന്നെ നല്‍കേണ്ടത്. ഇത് വരെ ഒന്നാം ഡോസ് വാക്സിന്‍ എടുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ കോളനിവാസികളും ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞ രണ്ടാം ഡോസ് എടുക്കാന്‍ അര്‍ഹരായവരും ഈ യജ്ഞത്തില്‍ പങ്കാളികളവാണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സഹായി നിയമനം

കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലും, കണിയാമ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ, വൈത്തിരി, കല്‍പ്പറ്റ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപ ഹോണറേറിയത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ് ടു പാസായവരും, ഡാറ്റാ എന്‍ട്രി (മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ള 18 നും, 40 നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച്ച യുടെയും പ്രായോഗിക പരീക്ഷയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. പ്രവര്‍ത്തി പരിചയവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റാ സഹിതം) കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസില്‍ ഒക്ടോബര്‍ 21 ന് രാവിലെ 10 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍ 04936- 202232.

സീറ്റ് ഒഴിവ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുട്ടില്‍ സെന്ററില്‍ പുതുതായി തുടങ്ങിയ ബി.എസ്.സി. (ഐ.ടി) കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കണക്ക് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/വി.എച്ച്.എസ്.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ ഏകജാലക പോര്‍ട്ടല്‍ വഴി അപേക്ഷിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഫോണ്‍ 8848537944, 9744550033.

കൊക്കോ തൈകള്‍ വിതരണം

എം.ഐ.ഡി.എച്ച് പദ്ധതിയില്‍ കോക്കോ കൃഷി ചെയ്യുന്നതിനായി കര്‍ഷകര്‍ക്ക് സൗജന്യമായി കോക്കോ തൈകള്‍ നല്‍കുന്നു. ചുരുങ്ങിയത് 10 സെന്റ് ഭൂമിയില്‍ കൊക്കോ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ അപേക്ഷയും 2021 വര്‍ഷത്തെ നികുതി ചീട്ട് കോപ്പിയും ബാങ്ക് പാസ്ബുക്ക് കോപ്പിയും സഹിതം കല്‍പ്പറ്റ കൃഷി ഭവനില്‍ നേരിട്ടെത്തി തൈകള്‍ വാങ്ങാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!