പേപ്പട്ടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

0

 

പൂതാടി കോട്ടവയല്‍ വിളക്കത്തറ പറമ്പില്‍ ഗോപാല കൃഷ്ണന്‍ (55)നെയാണ് പേപ്പട്ടി ആക്രമിച്ചത്.കഴിഞ്ഞ ദിവസം കാടിവെള്ളം എടുക്കുന്നതിനായി സമീപത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഗോപാല കൃഷ്ണന്‍നെ പേപ്പട്ടി ആക്രമിച്ചത്. ഇതിനുപ്പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും, തെരുവ് നായയുടെ കടിയേറ്റതായി നാട്ടുകാര്‍ പറയുന്നു.തെരുവ് നായകളുടെ ശല്യത്തില്‍ നിന്ന് പ്രദേശത്തെ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകുന്നു.

വളര്‍ത്തുമൃഗങ്ങള്‍ക്കും, തെരുവ് നായകള്‍ക്കും കടിയേറ്റതായി നാട്ടുകാര്‍. തെരുവ് നായ ശല്യത്താല്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്.കഴിഞ്ഞ ദിവസം കാടിവെള്ളം എടുക്കുന്നതിനായി സമീപത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പൂതാടി കോട്ടവയല്‍ വിളക്കത്തറ പറമ്പില്‍ ഗോപാല കൃഷ്ണന്‍നെ പേപ്പട്ടി ആക്രമിച്ചത്. പട്ടിയുടെ ആക്രമണം തടയുന്നതിനിടെ ഇടതു കയ്യുടെ ഉള്‍വശത്തായി ആഴത്തിലാണ് മുറിവേറ്റത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി.പൂതാടി ഗ്രാമപഞ്ചായത്തിലെ കോട്ടവയല്‍ ചെറുകുന്ന് വാര്‍ഡുകളിലായി തെരുവ് നായ ശല്യത്താല്‍ പൊറുതിമുട്ടിയ നാട്ടുകാരില്‍ ഭീതി പടര്‍ത്തിയാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. ഈ സാഹചര്യത്തില്‍ തെരുവ് നായകളുടെ ശല്യത്തില്‍ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിന് വേണ്ട നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി മൃഗങ്ങളെ പേപ്പട്ടി കടിച്ച സാഹചര്യത്തില്‍ പ്രദേശത്ത് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!