ഇനി പിരിമുറുക്കമില്ലാതെ കുട്ടികള്‍ക്ക് വിചാരണ നടപടികളില്‍ പങ്കെടുക്കാം; ആദ്യ ശിശു സൗഹൃദ പോക്‌സോ കോടതി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്‌സോ കോടതി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സാധാരണ കോടതികളിലെ പിരിമുറുക്കമില്ലാതെ കുട്ടികള്‍ക്ക് വിചാരണ നടപടികളില്‍ പങ്കെടുക്കാം എന്നതാണ് പ്രത്യേകത. സംസ്ഥാനത്തെ പോക്‌സോ കോടതികള്‍ ശിശു സൗഹൃദമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.വിചാരണ ശിശു സൗഹൃദമാക്കാനുള്ള ക്രമീകരണങ്ങളാണ് പുതിയ കോടതിയില്‍ ഒരുക്കിയിട്ടുള്ളത്. വിചാരണ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തും. ഈ സമയത്ത് ഇരയായകുട്ടി മറ്റൊരു മുറിയിലായിരിക്കും. മൊഴി രേഖപ്പെടുത്താനായി കുട്ടി ജഡ്ജിയുടെ മുന്നില്‍ എത്തുമ്പോള്‍ പോലും പ്രതിയുമായി നേര്‍ക്കുനേര്‍ വരുന്ന സാഹചര്യം ഒഴിവാകും. കുട്ടികള്‍ക്ക് വേണ്ടി ലൈബ്രറിയും ചെറുപാര്‍ക്കുകളും കോടതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന 28 പോക്‌സോ കോടതികളും ശിശു സൗഹൃദമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.