എടത്തനയില്‍ വന്യമൃഗം ആടിനെ കൊന്നു
വാളാട് എടത്തനയില്‍ വന്യമൃഗം ആടിനെ കൊന്നു. എടത്തന ഇ.കെ.കേളപ്പന്റെ ആടിനെയാണ് ഇന്ന് പുലര്‍ച്ചെ വന്യമൃഗം കൊന്നത്.പട്ടിയുടെ നിര്‍ത്താതെയുള്ള കുരകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴെക്കും വന്യമൃഗം ആടിനെ ഉപേക്ഷിച്ച് ഓടി. വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എ.അനിഷ്, എ.എന്‍.രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘം ഇന്നു രാവിലെ സ്ഥലം സന്ദര്‍ശിച്ചു.പ്രാഥമിക പരിശോധനയില്‍ പുലിയാണ് ആടിനെ കൊന്നതെന്ന് ഇവര്‍ അറിയിച്ചു.