റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ക്ക് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്നും സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണെന്നും ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍.പുതിയ റേഷന്‍ കാര്‍ഡിന് വേണ്ടിയും, നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുവേണ്ടിയുമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സമര്‍പ്പിക്കുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്നും റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അപേക്ഷകരുടെ സൗകര്യാര്‍ത്ഥം എപ്പോഴും സമര്‍പ്പിക്കാവുന്നതാണന്നും റ്റി എസ് ഒ അറിയിച്ചു.