സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നു മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍. ഇ-പോസ് സെര്‍വര്‍ വീണ്ടും പണിമുടക്കിയതോടെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ റേഷന്‍ വിതരണം ചെയ്യാന്‍ തീരുമാനമെടുത്തത്. ജില്ലയില്‍ റേഷന്‍ വിതരണം 25,28,30 തിയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നു വരെയും 26,29 തിയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ ഏഴു വരെയുമാണ്.30 വരെയാണ് ഈ രീതി നടപ്പാക്കുക.
ഏഴു ജില്ലകളില്‍ രാവിലെയും ഏഴിടത്ത് ഉച്ചയ്ക്കും എന്ന രീതിയിലായിരിക്കും വിതരണം. 30 വരെയാണ് ഈ രീതി നടപ്പാക്കുക. ആദ്യദിവസം രാവിലെ വിതരണമുള്ള ജില്ലകളില്‍ പിറ്റേന്ന് ഉച്ചയ്ക്കുശേഷമായിരിക്കും. സര്‍വറിന്റെ ശേഷിയില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ ഇതിലൂടെയാവും.
ഷിഫ്റ്റ് ഇങ്ങനെ
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ 25,28,30 തിയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെ. 26, 29 തിയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ ഏഴു വരെ.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ 26, 29 തിയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെ. 25,28,30 തിയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ ഏഴു വരെ.
വ്യാഴാഴ്ച മുതല്‍ റേഷന്‍ വിതരണം മുടങ്ങി
വ്യാഴാഴ്ച രാവിലെ മുതലാണ് ബയോമെട്രിക് വെച്ചുള്ള റേഷന്‍ വിതരണം മുടങ്ങിയത്. 26 മുതല്‍ വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ പേര്‍ റേഷന്‍ വാങ്ങാന്‍ എത്തിയിരുന്നു. ഇതോടെയാണ് സര്‍വര്‍ തകരാറിലായത്.