സര്‍,മാഡം വിളി ഒഴിവാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും ഘടക സ്ഥാപനങ്ങളും.

0

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ ഓഫീസുകളില്‍ മാത്രം സര്‍, മാഡം വിളി ഒഴിവാക്കിയപ്പോള്‍ 12 ഘടക സ്ഥാപനങ്ങളിലടക്കം സര്‍, മാസം വിളി ഒഴിവാക്കിയാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വേറിട്ട മാതൃകയായത്.ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരെയും ഘടക സ്ഥാപനങ്ങളായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പ്രോഗ്രാം ഓഫീസ്,ബ്ലോക്ക് ക്ഷീര വികസന ഓഫീസ്, വ്യവസായ വികസന ഓഫീസ്, കൃഷി അസി. ഡയറക്ടറുടെ ഓഫീസ്, വെറ്ററിനറി പോളി ക്ലിനിക്ക്, ശിശുവികസനപദ്ധതി മാനന്തവാടി, പീച്ചംകോട് ഓഫീസുകള്‍, പേരിയ,പൊരുന്നന്നൂര്‍,നല്ലൂര്‍നാട്,സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, എല്‍.എസ്.ജി.ഡി അസി.എക്‌സിക്യുട്ടിവ് എഞ്ചിനീയറുടെ ഓഫീസ്, പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരെയും ഇനി മുതല്‍ സര്‍ മാഡം എന്ന് വിളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത്.

കോളനിവാഴ്ചക്കാലം മുതല്‍ തുടരുന്ന സര്‍,മാഡം വിളികള്‍ ഒഴിവാക്കുന്നതിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരെയും ഘടക സ്ഥാപനങ്ങളായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പ്രോഗ്രാം ഓഫീസ്,ബ്ലോക്ക് ക്ഷീര വികസന ഓഫീസ്, വ്യവസായ വികസന ഓഫീസ്, കൃഷി അസി. ഡയറക്ടറുടെ ഓഫീസ്, വെറ്ററിനറി പോളി ക്ലിനിക്ക്, ശിശുവികസനപദ്ധതി മാനന്തവാടി, പീച്ചംകോട് ഓഫീസുകള്‍, പേരിയ,പൊരുന്നന്നൂര്‍,നല്ലൂര്‍നാട് – സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, എല്‍.എസ്.ജി.ഡി അസി.എക്‌സിക്യുട്ടിവ് എഞ്ചിനീയറുടെ ഓഫീസ്, പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരെയും ഇനി മുതല്‍ സര്‍ മാഡം എന്ന് വിളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത്. ഗവണ്‍മെന്റില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നത് പ്രകാരം ഔദ്യോഗിക കത്തിടപാടുകളിലെ സംബോധനയില്‍ മാറ്റം വരുത്തുന്നതുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!