ധര്‍ണ്ണ നടത്തി

0

കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ദിവസ വേതനം 700 രുപയാക്കുക, ലോക്കല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,സമ്പൂര്‍ണ്ണ ഭവന പദ്ധതി തോട്ടം മേഖലയില്‍ നടപ്പിലാക്കുക, അര്‍ഹരായ തൊഴിലാളികള്‍ക്ക് പ്രമോഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തോട്ടം തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മാനന്തവാടി പാരിസണ്‍ എസ്റ്റേറ്റ് ഓഫിസിന് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. സമരം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.താലുക്ക് പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷനായിരുന്നു.ടി. കുഞ്ഞാപ്പ, എം.ആര്‍.മണി, പി.ഗഫൂര്‍, സി. കൃഷ്ണന്‍, പി.എസ്.രാജേഷ്, ശശിധരന്‍.എം, ടി.കെ.സമദ്, എം.കെ.രാഘവന്‍, അണ്ണന്‍ തോറ്റമല തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!