മുട്ടില്‍ മരം മുറിക്കേസ്സില്‍ കുറ്റപത്രം സമ്മര്‍പ്പിക്കാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിച്ചതായി ആരോപണം.

0

അന്വേഷണ ചുമതലയുണ്ടായിരുന്ന ബത്തേരി ഡി.വൈ.എസ്സ് .പി വിവി ബെന്നിയെ തിരൂരിലേക്ക് മാറ്റിയതും പകരം ചുമതല നല്‍കാതെയിരിക്കുന്നത് ബോധപൂര്‍വായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം ഉയരുന്നുണ്ട്….
മുട്ടില്‍ മരംകൊള്ളക്കേസില്‍ മുഖ്യ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ഡ്രൈവര്‍ വിനീഷ് എന്നിവര്‍ക്ക് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യമനുവദിച്ചിരുന്നു..
കുറ്റപത്രം സമ്മര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം. പത്തു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കുമെന്നിരിക്കെ കേസ്സ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍കുന്നുവെന്നും ആരോപണമുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍ , മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടും ജാമ്യം ലഭിച്ചതില്‍ ഗുഡാലോചനയുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടമുണ്ടായ തുക കോടതിയില്‍ കെട്ടിവെച്ചാലെ ജാമ്യം ലഭിക്കൂ. അഗസ്റ്റിന്‍ സഹോദരന്മാര്‍ കോടിക്കണക്കിനു രൂപ കോടതിയാല്‍ കെട്ടിവെക്കേണ്ടി വരും ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നു..

Leave A Reply

Your email address will not be published.

error: Content is protected !!