നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് 5 പേര്‍ക്ക് പരിക്ക്

0

കാര്‍ യാത്രികരായ ജിബ്സണന്‍(30),ജോയ്സി(70),ജോബ(36), സിയോണ(6),സിയോന്‍(3) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് വൈകീട്ട് നാലരയോടെ ബത്തേരി പുല്‍പ്പള്ളി റൂട്ടില്‍ നാലാംമൈലില്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.പരിക്കേറ്റവരെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാരമായി പരുക്കേറ്റ ജോബ, ജോയ്സി എന്നിവരെ കോഴിക്കോട്് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ബംഗളൂരൂവില്‍ നിന്നും വന്ന സംഘമാണ് അപകടത്തില്‍പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!