മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടിയായ മക്കള്‍ക്കൊപ്പം ജില്ലയില്‍ സമാപിച്ചു.കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നതിനായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി 251 വിദ്യാലയങ്ങളിലായി 548 ക്ലാസുകളാണ് നടത്തിയത്.42000 ല്‍ പരം കുട്ടികളുടെ രക്ഷിതാക്കളുമായി പരിപാടിയില്‍ സംവദിച്ചു.സമാപനത്തോടെ 42000 കുടുംബങ്ങളിലായി അധ്യാപകരും മാതാപിതാക്കളും കുട്ടികളുമുള്‍പ്പെടെ ഒരു ലക്ഷത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കാളികളായി. ഇംഹാന്‍സിലെ ഡോ.കൃഷ്ണകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ.മിഥുന്‍ സിദ്ധാത്ഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും നിരവധി വിദ്യാഭ്യാസ വിചക്ഷണരും ചേര്‍ന്ന് ആണ് ഇതിനുള്ള മൊഡ്യൂള്‍ തയ്യാറാക്കിയത്. മീനങ്ങാടി പഞ്ചായത്തില്‍ സമാപന പരിപാടിയില്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ലാ സംഘാടക സമിതി കണ്‍വീനര്‍ ടി.പി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡി ഡി ഇ കെ വി ലീല ലക്ഷ്യപൂര്‍ത്തീകരണ പ്രഖ്യാപനം നടത്തും. ഹയര്‍ സെക്കണ്ടറി വിഭാഗം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ പ്രസന്ന , വി എച് എസ് സി ജില്ലാ കോര്‍ഡിനേറ്റര്‍ സി വി നാസര്‍ അധ്യാപക സംഘടനാ ഭാരവാഹികള്‍, പരിഷത് ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.