മാനനന്തവാടി അക്ഷയ കേന്ദ്രങ്ങളില്‍ അമിത ചാര്‍ജ്; നടപടിയെടുക്കും – സി.കെ.രക്‌നവല്ലി
മാനന്തവാടിയിലെ അക്ഷയ കേന്ദ്രങ്ങളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതില്‍ ഇടപ്പെട്ട് നഗരസഭ. പ്രശ്‌നപരിഹാരത്തിനായി നടത്തിപ്പുകാരുടെ യോഗം വിളിക്കുമെന്നും, അമിതചാര്‍ജ് ഈടാക്കിയതായി കണ്ടാല്‍ നടപടിയെന്നും ചെയര്‍പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി വ്യക്തമാക്കി. ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് വയനാട് വിഷന്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
മാനന്തവാടിയിലെ അക്ഷയ കേന്ദ്രങ്ങളിലും ജനസേവന കേന്ദ്രങ്ങളിലും സേവനങ്ങള്‍ക്ക് പല വിധത്തിലുള്ള ചാര്‍ജുകളാണ് ഈടാക്കുന്നത്.സൗജന്യമായി നല്‍കേണ്ട അസംഘടിത തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യന്നതിന് പോലും 50 രൂപ മുതല്‍ 70 രൂപ വരെ ഈടാക്കുന്നതായാണ് പരാതി ഉയരുന്നത്.
കാര്‍ഡ് ലാമിനേഷന്റെ മറവിലാണ് അമിതചാര്‍ജ് ഈടാക്കി വരുന്നത്. കഴിഞ്ഞ ദിവസം വയനാട് വിഷന്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിഷയത്തില്‍ ഇടപ്പെട്ടത്.