വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം രണ്ടാമനും പിടിയില്‍

0

ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘത്തിലെ രണ്ടാമനും പൊലിസ് പിടിയില്‍. 2020 അവസാനവും, ഈ വര്‍ഷം ആദ്യവും ബത്തേരിയിലും പരിസരങ്ങളിലുമായി ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയസംഘത്തിലെ രണ്ടാമനായ മലപ്പുറം മക്കരപറമ്പ് പുളിയഠത്തില്‍ അബ്ദുള്‍ ലത്തീഫ് (30)നെയാണ് മലപ്പുറത്ത് വെച്ച് നൂല്‍പ്പുഴ, ബത്തേരി, പുല്‍പ്പള്ളി പൊലിസ് സംയുക്തമായി പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അബ്ദുള്‍ കരീമിനെ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പൊലിസ് പിടികൂടിയിരുന്നു.

ബ്ത്തേരിയിലും പരിസരങ്ങളിലുമായി മുഖംമൂടിയും കൈയ്യുറകളും ധരിച്ചും കുടചൂടിയുമെത്തി വിവിധ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘ്ത്തിലെ രണ്ടാമനാണ് നൂല്‍്പ്പൂഴ പൊലിസിന്റെ പിടിയിലായത്. മലപ്പുറം മക്കരപറമ്പ് പുളിയഠത്തില്‍ അ്ബദുള്‍ ലത്തീഫ്(30)ആണ് പിടിയിലായത്. മലപ്പുറം ഏ ആര്‍ ക്യാമ്പിനടത്തുള്ള ലോഡ്ജ് മുറിയില്‍ നിന്നും കഴിഞ്ഞദിവസമാണ് നൂല്‍പ്പുഴ, പുല്‍പ്പള്ളി, ബത്തേരി പൊലിസ് സംയുക്തമായി പിടികൂടിയത്. പ്രതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂട്ടുപ്രതിയായ അബ്ദുള്‍ കരീമിനെ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബത്തേരി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, അമ്പലവയല്‍ സ്റ്റേഷന്‍ പരിധികളിലായി ഇവര്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങളാണ് നടത്തിയത്. ഇതില്‍ 70 ലക്ഷ്ത്തോളം രൂപയും 50 പവനിലധികം സ്വര്‍ണ്ണവും കവര്‍ന്നിട്ടുണ്ടന്നാണ് പൊലിസ് നിഗമനം. ഇവരുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളില്‍ 35-ാളം കേസുകളുണ്ടാന്നാണ് പൊലിസ് പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!