കനത്ത മഴയില്‍ കബനി നദി കരകവിഞ്ഞതോടെ ബൈരക്കുപ്പ കടവിലെ തോണിസര്‍വ്വീസ് നിര്‍ത്തിവച്ചു. പുഴയില്‍ ശക്തമായ ഒഴുക്കും കാറ്റും ഉള്ളതുകൊണ്ടാണ് ് തോണി സര്‍വ്വീസ് താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ കടത്തുകാര്‍ തീരുമാനിച്ചത്.ബാണസുര ഡാം തുറന്നതോടെയാണ് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. ബീച്ചനഹള്ളി ഡാമിന്റെ ഷട്ടര്‍ പുര്‍ണമായി തുറന്നെങ്കിലും ബാണസുര ഡാമില്‍ നിന്നുള്ള വെള്ളം എത്തിയതോടെയാണ് കബനി നദി കരകവിഞ്ഞത് പെരിക്കല്ലുര്‍ പാടത്തുള്‍പ്പടെ വെളളം കയറി.