ദി പ്രീസ്റ്റ് റിവ്യു നോക്കാം
മമ്മൂട്ടി ഒരു പുരോഹിതന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റ് കഥാപാത്രത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധിക്ക പ്പെട്ട ചിത്രമാണ്. ഹൊറര്‍ ത്രില്ലര്‍ ജോണറാണ് ചിത്ര ത്തിന്റേതെന്ന പ്രതീതി ഉണര്‍ത്തുന്നതായിരുന്നു സിനി മയുടെ ആദ്യ ടീസര്‍. മമ്മൂട്ടിയുടെ ഗെറ്റപ്പും സിനിമ സംസാരിക്കുന്ന വിഷയവുമാണ് പ്രീസ്റ്റിനെ വ്യത്യ സ്തമാക്കുന്നത്. ഒപ്പം സാങ്കേതികപരമായി ചിത്രം പുലര്‍ത്തുന്ന മികവും.കേരളത്തിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമായ ആലാട്ട് ഫാമിലിയില്‍ തുടര്‍ച്ചയായി നടക്കുന്ന മരണങ്ങളുടെ പിന്നിലെ ചുരുളഴിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ബേബി മോണിക്കയുടെ അമയ എന്ന കഥാപാത്രത്തേയും മമ്മൂട്ടിയുടെ ഫാദര്‍ ബനഡിക്ടിനേയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നത് ഈ സംഭവത്തോടെയാണ്. ദൈവീക കാര്യങ്ങളേക്കാള്‍ കുറ്റാന്വേഷണത്തിനും പാരനോര്‍മ്മല്‍ ആക്ടിവിറ്റികള്‍ക്കും പിന്നാലെ സഞ്ചരിക്കുന്ന സഭയുടെ ചട്ടക്കൂടുകള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്ന ഒരു വൈദീകനാണ് ഫാദര്‍ ബനഡിക്ട്. മികച്ച രീതിയിലുള്ള അവതരണമാണ് ഒന്നാം പാതിയുടേത്. ആകാംഷയുണര്‍ത്തി ചടുലതമായ താളത്തില്‍ പോകുന്ന ചിത്രം രണ്ടാം പാതിയില്‍ നേരെ ഘടക വിരുദ്ധമായി മാറുന്നു.ഒന്നാം പാതിയില്‍ ത്രില്ലിംഗ് ഫീല്‍ നിലനിര്‍ത്തി മുന്നോട്ട് പോകുന്ന ചിത്രം രണ്ടാം പാതിയില്‍ ഹോറര്‍ ഫീലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായി കാണാം. പേടിപ്പെടുത്താന്‍ വേണ്ടി സംവിധായകന്‍ ജംപ് സ്‌കെയറുകളെയാണ് ഏറിയ പങ്കും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ജംപ് സ്‌കെയറുകളുടെ ആധിക്യം ചിത്രത്തെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്തുന്നുണ്ട്. ആദ്യപാതിയുടെ അവസാനത്തോടെയാണ് ഇത് അധികവും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുന്ന തിരക്കഥയാണ് പ്രീസ്റ്റിന്റേത്. അതിനെ ഒരു പരിധി വരെ മറികടക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.പാകമാകാത്ത കുപ്പായത്തിലേക്ക് മമ്മൂട്ടിയേപ്പോലുള്ള ഒരു താരത്തെ തിരികി കയറ്റിയ ഫീലായിരുന്നു ഫാദര്‍ ബനഡിക്ട് എന്ന കഥാപാത്രം നല്‍കിയത്. താരത്തേയോ മമ്മൂട്ടി എന്ന നടനേയോ പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ പോയ പാത്രസൃഷ്ടി. അതിനുള്ള ഒരു സ്‌പേസ് ഉള്ള കഥാപാത്രമായിരുന്നിട്ടും അതിന് സാധിക്കാതെ പോയതാണ് പ്രീസ്റ്റിനെ പിന്നോട്ട് വലിക്കുന്നത്. അതേസമയം ബേബി മോണിക്കയും നിഖില വിമലും മഞ്ജുവാര്യരും മികച്ച പ്രകടനം കാഴ്ചവച്ചു. മമ്മൂട്ടിയും മഞ്ജുവാര്യരും തമ്മിലുള്ള കോംപിനേഷന്‍ രംഗങ്ങളും മികച്ചതായിരുന്നു. കാസ്റ്റിംഗില്‍ പിന്നേയും അല്പം കല്ലുകടിയായി തോന്നിയത് രമേഷ് പിഷാരടിയുടെ കഥാപാത്രമാണ്. ആ പ്ലോട്ടിന് അത്രമേല്‍ പ്രാധാന്യം കുറച്ച് കണ്ടിട്ടാണോ എന്തോ ആലാട്ട് കുടുംബത്തിന്റെ കൊലപാതകത്തിന് പിന്നിലെ കൈകളെ കണ്ടെത്തുന്നത് വളരെ നിസാരമായിട്ടാണ് കാണിച്ചിരിക്കുന്നത്. അതേസമയം നിസാരം എന്ന് തോന്നുന്ന ടെയില്‍ എന്‍ഡിന് അമിതമായ ഒരു ട്വിസ്റ്റിന്റെ ഭാരം സംവിധായകന്‍ നല്‍കിയത് പോലെയുമാണ് തോന്നിയത്.
പാശ്ചാത്യ ഹൊറര്‍ സിനിമകളുടെ സ്വാധീനം പ്രീസ്റ്റില്‍ തെളിഞ്ഞ് കാണാനുണ്ടായിരുന്നു. എന്നാല്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച് കൈയടി വാങ്ങേണ്ട രംഗങ്ങളെ നിസാരവത്ക്കരിക്കുന്ന അനുഭവമായിരുന്നു ഉണ്ടായിരുന്നത്. ആദിമധ്യാന്തം ചിത്രത്തില്‍ പ്രേക്ഷകനെ കഥയോടൊപ്പം സഞ്ചരിപ്പിക്കുന്നത് രാഹുല്‍ രാജിന്റെ സംഗീതമാണ്. പാട്ടുകളും പശ്ചാത്തല സംഗീതവും മികവ് പുലര്‍ത്തിയതായി കാണാം. അതേസമയം ജംപ് സ്‌കെയര്‍ നിമിഷങ്ങള്‍ക്ക് മുമ്പായി നല്‍കുന്ന സൈലന്‍സിന് ഒരു ആലാം ഫീലാണ് തിയറ്ററില്‍ ലഭിച്ചത്.സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയുടെ കഥയ്ക്ക് തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ്. പ്രതിപാദ്യ വിഷയത്തിന്റെ ഡാര്‍ക്ക് ഫീല്‍ ചിത്രീകരണത്തില്‍ മാത്രം ഒതുങ്ങി നിന്നു. ഒരു ത്രില്ലര്‍ ചിത്രത്തിന് അനുയോജ്യമാം വിധമായിരുന്നു അഖില്‍ ജോര്‍ജിന്റെ ക്യാമറ ചലനങ്ങള്‍. രാത്രി ദൃശ്യങ്ങള്‍ അത്ര കണ്‍വിന്‍സിംഗ് ആയി അനുഭവപ്പെട്ടില്ല എന്നതൊഴിച്ച് നിര്‍ത്തിയാല്‍ അഖില്‍ തന്റെ ഭാഗം ഭംഗിയായി നിര്‍വ്വഹിച്ചു എന്ന് പറയാം.അമിത പ്രതീക്ഷകളില്ലാതെ, ഒരു ഹൊറര്‍ ചിത്രമെന്ന നിലയില്‍ തിയറ്ററില്‍ തന്നെ കണ്ടിറങ്ങാവുന്ന ചിത്രമാണ് പ്രീസ്റ്റ്. പ്രതീക്ഷകളുടെ ഭാരം കാഴ്ചാനുഭവത്തെ പിന്നോട്ട് വലിച്ചേക്കാമെന്നാത് ചിത്രത്തിന്റെ പ്രധാന വെല്ലുവിളി.