മാനന്തവാടി ഉപജില്ലാ ശാസ്‌ത്രോത്സവം 2022 ഒക്ടോബര്‍ 13 ,14 തിയ്യതികളില്‍
വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , എ യു പി സ്‌കൂള്‍ വെള്ളമുണ്ട എന്നിവിടങ്ങളിലായി നടക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര – പ്രവൃത്തി പരിചയ- ഐ ടി മേളകള്‍ ശാസ്‌ത്രോത്സവത്തില്‍ ഉള്‍പ്പെടുന്നു. 13 ന് ഗണിത ശാസ്ത്രമേളയും പ്രവൃത്തി പരിചയ മേളയും 14 ന് ശാസ്ത്രമേളയും സാമൂഹ്യശാസ്ത്ര മേളയുംനടക്കും.ഐ ടി മേള രണ്ട് ദിവസങ്ങളിലായാണ് സംഘടിപ്പിക്കുന്നത്.മേളയുടെ ഔപചാരികമായ ഉദ്്ഘാടനം ഒക്ടോബര്‍ 13 ന് വ്യാഴാഴ്ച രണ്ട് മണിക്ക് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. മാനന്തവാടി ഉപജില്ലയിലെ എല്‍ പി , യു പി ,ഹൈസ്‌കൂള്‍ , ഹയര്‍ സെക്കന്‍ഡറി പൊതു വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം പ്രതിഭകള്‍ രണ്ട് ദിവസമായി നടക്കുന്ന മേളയില്‍ പങ്കെടുക്കും.മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബര്‍ 13 ന് വ്യാഴാഴ്ച രണ്ട് മണിക്ക് മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു നിര്‍വഹിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി സി തോമസ്, ബി പി സി അനൂപ് കുമാര്‍ കെ , രമേശന്‍ ഏഴോക്കാരന്‍ , അബ്ദുള്‍ സലാം മാസ്റ്റര്‍, എ അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.