പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
സേവ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഗവര്‍മെന്റ് നയങ്ങള്‍ക്കെതിരെ സി ഐ ടി യു, കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യുണിയന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. മാനന്തവാടി മൈസൂര്‍ റോഡ് പെട്രോള്‍ പമ്പിന് മുന്നില്‍ എല്‍ ഡി എഫ് ജില്ല കണ്‍വീനര്‍ കെ വി മോഹനന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.കെ സൂരജ് കുമാര്‍ അധ്യക്ഷത വഹിച്ചു.സന്തോഷ് കുമാര്‍, പി വി പത്മനാഭന്‍, മനോജ് പട്ടേട്ട്, സുരേന്ത്രന്‍ എന്നിവര്‍ സംസാരിച്ചു.